Roll over image to zoom in / Click to open expanded view


  • Vishudha quran vyakyanam

    1,000.00 1,200.00

  • Enter Quantity
  • Product Details

    anvaru rahman vi thafseerul quran vishudha quran vyakyanam


    Product No:451

    No of pages:0

    ISBN:978-81-953256-0-3


KP MUHAMMED MUSLIYAR KOMPAM



Other Books of KP MUHAMMED MUSLIYAR KOMPAM


പ്രപഞ്ചനാഥനില്‍ നിന്ന് മാനവരാശിക്കു ലഭിച്ച വഴിയും വെളിച്ചവുമാണ് വിശുദ്ധ ഖുര്‍ആന്‍. വാച്യാര്‍ത്ഥങ്ങള്‍ ഗ്രഹിച്ചും സൂച്യാര്‍ത്ഥങ്ങളില്‍ ലയിച്ചും വിശുദ്ധ ഖുര്‍ആന്റെ തീരങ്ങളിലൂടെ സഞ്ചരിക്കുക ഏതൊരു വിശ്വാസിയുടെയും മനം കുളിര്‍പ്പിക്കുന്ന തീര്‍ത്ഥാടനമാണ്.

പഠിതാക്കള്‍ക്കും പണ്ഡിതര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയോജനപ്രദമായ ഖുര്‍ആന്റെ മലയാള വ്യാഖ്യാനം പ്രസിദ്ധീകരിക്കുക പൂങ്കാവനം പബ്ലിക്കേഷന്‍സിന്റെ ദീര്‍ഘ കാലത്തെ സ്വപ്നമായിരുന്നു. അതിപ്പോള്‍ പൂവണിയുകയാണ്. അതിന്റെ സന്തോഷം പൂങ്കാവനം കുടുംബാംഗങ്ങളോടും സ്‌നേഹജനങ്ങളോടും പങ്കുവെയ്ക്കുന്നു. യശ്ശശരീരനായ പണ്ഡിതശ്രേഷ്ഠന്‍ ശൈഖുല്‍ ഹദീസ് നെല്ലിക്കുത്ത് ഇസ്മാഈമുസ്ലിയാരാണ് ഖുര്‍ആന്റെ മലയാള വ്യാഖ്യാനമെന്ന മഹത്തായ ആശയം പൂങ്കാവനത്തിനു മുമ്പില്‍ ആദ്യമായി അവതരിപ്പിച്ചത്. അതിന്‍പടി അദ്ദേഹം ഒരു ഖുര്‍ആന്‍ വ്യാഖ്യാനം തയ്യാറാക്കി. തുടര്‍പ്രവര്‍ത്തനങ്ങള്‍ മുഴുമിപ്പിക്കാന്‍ കഴിയാതെ ആ മഹദ്ഗുരു നമ്മോട് വിട പറഞ്ഞു. അല്ലാഹു അദ്ദേഹത്തിന്റെ പരലോകജീവിതം പ്രഭാപൂരിതമാക്കട്ടെ നിങ്ങളുടെ കൈകളിലിരിക്കുന്ന ഈ ഖുര്‍ആന്‍ വ്യാഖ്യാനം തയ്യാറാക്കിയിട്ടുള്ള പ്രസിദ്ധ പണ്ഡിതന്‍ ഉസ്താദ് കെ.പി. മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം ആണ്. അതു അദ്ദേഹത്തിന്റെ ലളിതവും സുന്ദരവുമായ ആഖ്യാനശൈലി വായനക്കാരനെ അനായാസം ആശങ്ങള്‍ ഗ്രഹിക്കാന്‍ സഹായിക്കുന്നു. പ്രാമാണിക സ്രോതസ്സുകള്‍ അവലംബിച്ചാണ് ഗ്രന രചിച്ചിരിക്കുന്നത്. ഇസ്‌ലാമിന് അകത്തും പുറത്തുമുള്ള ഖുര്‍ആന്‍ വിമര്‍ശകര്‍ക്ക് പഴി കൊടുക്കാതെ ആശയാവിഷ്‌കരണം നടത്തുന്നതില്‍ ഗ്രന്ഥകാരന്‍ ഏറെക്കുറെ വിജയിച്ചിരിക്കുന്നു. ഖുര്‍ആന്‍ പഠിതാക്കള്‍ക്ക് ഇതൊരു മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയം ഇല്ല. നാഥന്‍ സ്വീകരിക്കട്ടെ
 


Publisher POOMKAVANAM
Author KP MUHAMMED MUSLIYAR KOMPAM

Please login to write a review!



KP MUHAMMED MUSLIYAR KOMPAM



Other Books of KP MUHAMMED MUSLIYAR KOMPAM